മുംബൈ: മുംബൈ തീരത്ത് നാവികസേനയുടെ സ്പീഡ് ബോട്ടുമായി കൂട്ടിയിടിച്ചുണ്ടായ ബോട്ട് അപകടത്തില്‍ മലയാളി കുടുംബവും ഉള്‍പ്പെട്ടതായി സൂചന. അപകടത്തില്‍ പരുക്കേറ്റ് നവി മുംബൈയിലെ ഉറാനിലുള്ള ആശുപത്രിയില്‍ കഴിയുന്ന ആറുവയസ്സുകാരനാണ് ബോട്ടില്‍ തനിക്കൊപ്പം മാതാപിതാക്കള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസിനോട് പറഞ്ഞത്. മലയാളി കുടുംബം കേരളത്തില്‍നിന്ന് വിനോദസഞ്ചാരത്തിനായി മുംബൈയില്‍ എത്തിയതായിരുന്നു എന്നാണ് വിവരം.
Tags: