ആശ്വാസം, ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി പെൺകുട്ടി നാട്ടിലെത്തി

ദില്ലി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ കപ്പലിൽ നിന്നും ആശ്വാസ വാർത്ത. കപ്പലിൽ അകപ്പെട്ട മലയാളി യുവതി ആൻ ടെസ ജോസഫ് സുരക്ഷിതയായി നാട്ടിൽ തിരിച്ചെത്തി. ഇറാനുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം നടത്തിയ ചർച്ചയിൽ കപ്പലിലുള്ളവനരെ മോചിപ്പിക്കാമെന്ന് ധാരണയായിരുന്നു. ഇതിന്‍റെ ഭാഗമായാണ് ആൻ ടെസയെ മോചിപ്പിച്ചത്. തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ ജോസഫ് (21) കൊച്ചി വിമാനത്താവളത്തിലെത്തി. വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ ആൻ ടെസയെ സ്വീകരിച്ചു. ഇതിന്‍റെ ചിത്രങ്ങളും വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.

വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാളാണ് എക്‌സിലെ പോസ്റ്റിലൂടെ ആൻ ടെസയുടെ മോചന വിവരം പങ്കുവച്ചത്. ടെഹ്‌റാനിലെ ഇന്ത്യൻ ദൗത്യം തുടരുകയാണെന്നും ശേഷിക്കുന്ന 16 ഇന്ത്യൻ ക്രൂ അംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ട്രെയിനിംഗിന്‍റെ ഭാഗമായി ഒമ്പതുമാസമായി ഇസ്രയേൽ കപ്പലിൽ ജോലി ചെയ്തുവരികയായിരുന്നു ആൻ ടെസ. അതിനിടയിലാണ് കപ്പൽ കഴിഞ്ഞ ദിവസം ഇറാൻ പിടിച്ചെടുത്തത്.

Malayali girl Ann Tesa who was on the ship seized by iran has returned

More Stories from this section

family-dental
witywide