നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയ മലയാളി നഴ്സ് യുകെയിൽ കുഴഞ്ഞു വീണു മരിച്ചു

ലണ്ടൻ/കോട്ടയം: നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയ മലയാളി നഴ്സ് യുകെയിൽ കുഴഞ്ഞു വീണു മരിച്ചു. വോർസെറ്റ് ഷെയറിലെ റെഡ്ഡിച്ച് അലക്സാണ്ട്ര എൻഎച്ച്എസ് ആശുപത്രിയിലെ നഴ്‌സായിരുന്ന സോണിയ സാറ ഐപ്പ് ( 39) ആണ് മരിച്ചത്. കോട്ടയം ചിങ്ങവനം സ്വദേശിനിയാണ് സാറ. കഴിഞ്ഞ ദിവസമാണ് നാട്ടിൽ നിന്ന് യുകെയിൽ എത്തിയത്. തുടർന്ന് ഒരുമണിക്കൂറിന് ശേഷം വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു.

കാലിന്റെ ശസ്ത്രക്രിയക്കായാണ് 10 ദിവസം മുൻപ് നാട്ടിൽ പോയത്. സർജറിക്ക് ശേഷം യുകെയിലേക്ക് കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് എത്തിയത്. ചിങ്ങവനം വലിയപറമ്പിൽ അനിൽ ചെറിയാനാണ്‌ ഭർത്താവ്. ഉടനെ അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല. ലിയ, ലൂയിസ്‌ എന്നിവരാണ് മക്കൾ.

Malayali Nurse dies in UK

More Stories from this section

family-dental
witywide