കാർഡിഫിൽ വാഹനാപകടത്തിൽ മലയാളി നഴ്സിങ് വിദ്യാർഥി മരിച്ചു

വെയിൽസ്: ബ്രിട്ടനിലെ കാര്‍ഡിഫിൽ നടന്ന വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. സൗത്ത് വെയില്‍സ് യൂണിവേഴ്സിറ്റിയിലെ നഴ്‌സിങ് വിദ്യാര്‍ഥിനിയായ മലപ്പുറം സ്വദേശിനി ഹെല്‍ന മരിയ സിബിയാണ് മരിച്ചത്. മേയ് മൂന്നിന് നടന്ന അപകടത്തിൽ ഹെൽന ഉൾപ്പടെ മൂന്ന് പേര്‍ക്ക് സാരമായി പരുക്കേറ്റിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഭിത്തിയില്‍ ഇടിക്കുകയായിരുന്നു.

ഹെല്‍ന ഗുരുതരാവസ്ഥയില്‍ കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ ചികിത്സയിൽ തുടരുകയുമായിരുന്നു. 2024 ഏപ്രിലിലാണ് ഹെല്‍ന നഴ്‌സിങ് പഠനത്തിന് കാർഡിഫിൽ എത്തിയത്. മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശി സിബിച്ചന്‍ പാറത്താനം (റിട്ടയേര്‍ഡ് എസ്‌ഐ, കേരള പോലീസ്), സിന്ധു എന്നിവരാണ് മാതാപിതാക്കൾ. ദീപു, ദിനു എന്നിവരാണ് സഹോദരങ്ങൾ.

Malayali nursing student killed in UK car accident

More Stories from this section

family-dental
witywide