സ്റ്റുഡന്റ് വിസയില്‍ ലണ്ടനില്‍ എത്തിയ മലയാളി യുവാവ് രക്താര്‍ബുദം ബാധിച്ച് മരിച്ചു

ലണ്ടന്‍: രക്താര്‍ബുദം ബാധിച്ച് മലയാളി വിദ്യാര്‍ത്ഥി യു.കെയില്‍ അന്തരിച്ചു. ഡേവിഡ് സൈമണ്‍ എന്ന 25കാരനാണ് സ്റ്റുഡന്റ് വിസയില്‍ എത്തി ഒരു മാസം പിന്നിട്ടപ്പോഴേക്കും ദാരുണമായി വിടപറയേണ്ടി വന്നത്. പത്തനംതിട്ട റാന്നി സ്വദേശി ആണ് ഡേവിഡ് സൈമണ്‍ ലണ്ടന്‍ ചാറിങ് ക്രോസ് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ വെച്ചാണ് കഴിഞ്ഞ ദിവസം മരിച്ചത്.

കടുത്ത തലവേദനയെത്തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയില്‍ രക്താര്‍ബുദമാണെന്ന് കണ്ടെത്തുകയായിരുന്നു. ഡേവിഡിന്റെ കുടുംബം വര്‍ഷങ്ങളായി രാജ്സ്ഥാനിലാണ് താമസിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് പിതാവിനെ നഷ്ടപ്പെട്ട ഡേവിഡ് രോഹാംപ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ എംഎസ് സി ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായിരുന്നു. ജനുവരി 17 നാണ് ഡേവിഡ് സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തിയത്. സംസ്‌കാരം നടത്തി.

malayali student died in uk