ലൈംഗികാതിക്രമക്കേസില്‍ ചെന്നൈ കലാക്ഷേത്രയിലെ മലയാളി അധ്യാപകന്‍ അറസ്റ്റില്‍

ചെന്നൈ: ചെന്നൈയിലെ കലാക്ഷേത്ര ഫൗണ്ടേഷന്റെ മുന്‍ പ്രൊഫസറായ ഷീജിത്ത് കൃഷ്ണയെ (51) ലൈംഗികാതിക്രമക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കലാക്ഷേത്രയിലെ രണ്ട് മുന്‍ വിദ്യാര്‍ത്ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

1995 നും 2007 നും ഇടയില്‍ ഷീജിത്ത് നിരവധി തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായാണ് പരാതിക്കാര്‍ പറയുന്നത്. 2023 ഡിസംബറില്‍ ഇവരിലൊരാള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതി സ്വീകരിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ അധ്യാപകനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി ജയചന്ദ്രന്‍ പരാതിയില്‍ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാന്‍ പൊലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു.

ഇപ്പോള്‍ ഷീജിത്ത് കൃഷ്ണ സ്വതന്ത്ര നര്‍ത്തകനും നൃത്തസംവിധായകനുമാണ്, കൂടാതെ സഹൃദയ ഫൗണ്ടേഷന്റെ സ്ഥാപകരിലൊരാളാണ്. ‘കലാ വിദ്യാഭ്യാസം, പ്രകടനം, കമ്മ്യൂണിറ്റി പ്രക്ഷേപണം എന്നിവയ്ക്കായി സമര്‍പ്പിച്ചിരിക്കുന്നതും നൃത്തം, സംഗീതം എന്നിവയ്ക്കായി സമഗ്രമായ ഒരു പാഠ്യപദ്ധതി വാഗ്ദാനം ചെയ്യുന്നതുമായ ഒരു ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടന’ എന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് സഹൃദയ.

കലാക്ഷേത്ര ഫൗണ്ടേഷനില്‍ മുമ്പും അധ്യാപകര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

More Stories from this section

family-dental
witywide