തായ്‌ലൻഡിൽ വിനോദ സഞ്ചാരത്തിന് പോയ മലയാളി വെടിയേറ്റു മരിച്ചു

കൊച്ചി: തായ്‌ലൻഡിൽ വിനോദ സഞ്ചാരത്തിന് പോയ മലയാളി വെടിയേറ്റു മരിച്ചതായി റിപ്പോർട്ട്. മലയാറ്റൂർ കാടപ്പാറ സ്വദേശി കാടപ്പറമ്പൻ വർഗീസാണ് (65) മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവമെന്ന് വീട്ടുകാർക്ക് വിവരം ലഭിച്ചു. മോഷണശ്രമം ചെറുക്കുന്നതിനിടെ മോഷ്ടാക്കൾ വെടിവച്ചു വീഴ്ത്തിയെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം.

സംഭവത്തിൽ 2 പേരെ തായ്‌ലൻഡ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പണം അടക്കം മോഷണം പോയി. ഒരു മാസം മുൻപാണ് വർഗീസ് തായ്‌ലൻഡിലേക്ക് വിനോദയാത്ര പുറപ്പെട്ടത്. 30 വർഷമായി മുംബൈയിലാണ് കുടുംബസമേതം താമസിക്കുന്നത്. ഭാര്യയും 2 പെൺമക്കളുമടങ്ങുന്നതാണ് കുടുംബം.

Malayali tourist shot dead in Thailand

More Stories from this section

family-dental
witywide