ദമ്മാം: വിമാനയാത്രക്കിടെ ആകാശത്തുവെച്ച് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച മലയാളി യുവാവിനെതിരെ കേസ്. എയർലൈൻ കമ്പനിയുടെ പരാതിയിലാണ് കേസെടുത്തത്. എയർപോർട്ട് പൊലീസാണ് കാസർകോട് ബോവിക്കാനം സ്വദേശി ടി. സുധീഷിന്റെ (36) പേരിൽ കേസ് രജിസ്റ്റർ ചെയ്തത്. വെള്ളിയാഴ്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വച്ചായിരുന്നു സംഭവം.
ദമ്മാമിൽനിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്കു വരുന്ന വിമാനത്തിന്റെ പിറകിലെ എക്സിറ്റ് വാതിൽ തുറക്കാൻ ശ്രമിക്കുകയും സുരക്ഷയെ അപകടത്തിലാക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് എയർ ഇന്ത്യയുടെ പരാതി. വിമാനം ലാൻഡ് ചെയ്തശേഷം ഇയാളെ സ്‌റ്റേഷനിൽ ഹാജരാക്കി. സംഭവം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Malayali youth arrested for trying open flight door while journey