സോമർസെറ്റ്: വയനാട് ദുരന്തബാധിതരെ സഹായിക്കാൻ ബ്രിട്ടനിൽ സൈക്കിൾ യാത്ര നടത്തി മലയാളി യുവാക്കൾ. കഴിഞ്ഞ ദിവസങ്ങളിൽ സോമർസെറ്റിലെ ടോണ്ടനിൽ നിന്നും ഡോർസെറ്റിലെ ബോൺമൗത്തിലേക്ക് 80 മൈൽ ദൂരത്തിൽ സൈക്കിൾ യാത്ര നടത്തിയാണ് പണം സമാഹരിച്ചത്.
ടോണ്ടനിൽ നിന്നുള്ള സോവിൻ സ്റ്റീഫൻ കളപ്പുരയിൽ, ജോയ്‌സ് ഫിലിപ്പ് തെക്കേൽ, ബോൺമൗത്തിൽ നിന്നുള്ള ജോബി എബ്രഹാം വടക്കേ പാണ്ടിക്കാട്ട് എന്നിവരാണ് സൈക്കിൾ യാത്ര നടത്തിയത്. ഇവർ ബന്ധുക്കളുമാണ്. സമാഹരിച്ച 35,000 ഇന്ത്യൻ രൂപയ്ക്ക് തുല്യമായ യുകെ പൗണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.
ഏകദേശം 16 മണിക്കൂർ കൊണ്ടാണ് 130 കിലോമീറ്റർ ദൂരം സൈക്കിൾ യാത്ര നടത്തിയത് ഇവർ പണം സമാഹരിച്ചത്. കോട്ടയം സ്വദേശികളാണ് മൂവരും.
Malayali youth collected money for wayanad by cycling