ജെൻസൻ സാമുവൽ ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്: ന്യൂയോർക്കിലെ എൽമോണ്ടിൽ മലയാളി യുവാവ് അന്തരിച്ചു. എൽമോണ്ട് നിവാസിയായ ജോസ് സാമുവലിന്‍റെ മകനായ ജെൻസൻ സാമുവൽ (27) ആണ് മരിച്ചത്. ഇന്ന്(ജൂലൈ 16) വൈകിട്ട് അഞ്ചിന് സെന്‍റ് വിൻസന്‍റ് ഡീപോൾ മലങ്കര കത്തോലിക്കാ കത്തീഡ്രലിൽ പൊതുദർശനം നടത്തും.