നയാഗ്ര ഫോള്‍സ് : കാനഡയില്‍ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മുട്ടുചിറ സ്വദേശി അരുണ്‍ ഡാനിയേല്‍ (29) ആണ് മരിച്ചത്. നയാഗ്രയ്ക്കടുത്തുള്ള സെന്റ് കാതറൈന്‍സിലെ താമസസ്ഥലത്താണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. സിഐബിസി ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. മരണകാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
2017ല്‍ രാജ്യാന്തര വിദ്യാര്‍ഥിയായി കാനഡയിലെത്തിയ അരുണ്‍ സാര്‍ണിയ ലാംടണ്‍ കോളജിലാണ് പഠിച്ചിരുന്നത്.