130 യാത്രക്കാരുമായി ക്വാലാലംപൂരിലേക്ക് പുറപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എഞ്ചിനില്‍ തീ, അടിയന്തര ലാന്‍ഡിംഗ്

ന്യൂഡല്‍ഹി: ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെ ക്വാലാലംപൂരിലേക്ക് പുറപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 199 വിമാനത്തിന്റെ എഞ്ചിനില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിംഗ് നടത്തി.

130 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനത്തിന്റെ വലത് എഞ്ചിനിലാണ് ഏകദേശം 15 മിനിറ്റിനുള്ളില്‍ തീ പടര്‍ന്നത്. പൈലറ്റ് പെട്ടെന്ന് യാത്രക്കാരോട് ശാന്തരായിരിക്കാന്‍ മുന്നറിയിപ്പ് നല്‍കുകയും അടിയന്തര ലാന്‍ഡിംഗ് ആരംഭിക്കാന്‍ അനുമതി തേടുകയും ചെയ്തു. അധികം വൈകാതെ വിമാനം സുരക്ഷിതമായി തിരിച്ചിറക്കുകയും ചെയ്തു. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.