ഇന്ത്യയോട് കടാശ്വാസം തേടി മാലിദ്വീപ് പ്രസിഡന്റ്; വായ്പയെടുത്ത പണം തിരിച്ചടയ്‌ക്കാൻ കൂടുതൽ സമയം വേണം

മാലി: ഇന്ത്യയിൽ നിന്ന് വായ്പയെടുത്ത പണം തിരിച്ചടയ്‌ക്കാൻ സമയ പരിധി ആവശ്യമാണെന്ന അഭ്യർത്ഥനയുമായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സു. ഇന്ത്യയുമായുള്ള സൗഹൃദം തുടരാൻ ആഗ്രഹമുണ്ടെന്നും മാലദ്വീപിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായിരിക്കും ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 400.9 യുഎസ് ഡോളറാണ് ഇന്ത്യയ്‌ക്ക് മാലിദ്വീപ് നൽകാനുള്ളത്.

ഏപ്രിലിൽ മാലിദ്വീപിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ സഹായാഭ്യർത്ഥന. ഇന്ത്യ നിരവധി സഹായങ്ങൾ മാലിദ്വീപിനായി സഖ്യകക്ഷികളായി തുടരാൻ ഇപ്പോഴും ആഗ്രഹമുണ്ടെന്നും മുയ്‌സു വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും വർഷങ്ങളായി മാലിദ്വീപന് ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള മാനുഷിക സഹായങ്ങൾ വരും വർഷങ്ങളിലും തുടരണമെന്നും മൊയ്‌സു പറഞ്ഞു. വായ്പ അടച്ചു തീർക്കാൻ കാലവാധി നീട്ടണമെന്നും ഇളവുകൾ അനുവദിക്കണമെന്നും മുഹമ്മദ് മുയ്‌സു കൂട്ടിച്ചേർത്തു. മാലിദ്വീപ് സമ്പദ്വ്യവസ്ഥയ്‌ക്ക് താങ്ങാവുന്നതിലും ഭാരിച്ച വായ്പകളാണ് ഇന്ത്യയിൽ നിന്ന് മാലിദ്വീപ് എടുത്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

More Stories from this section

family-dental
witywide