മാളികപ്പുറം സിനിമയിൽ അഭിനയിച്ച ബാലതാരം ദേവനന്ദയുടെ കാൽ തൊട്ട് വന്ദിച്ച്‌ മധ്യവയസ്‌കന്‍! ‘തൊലി ഉരിയുന്നു’, വ്യാപക വിമർശനം

മാളികപ്പുറം സിനിമയിൽ അഭിനയിച്ച ബാലതാരം ദേവനന്ദയുടെ കാല് തൊട്ട് വന്ദിക്കുന്ന മധ്യവയസ്‌കന്റെ വീഡിയോക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം. ഏതോ പരിപാടി കഴിഞ്ഞ് ദേവനന്ദ വരുന്നതും തൊട്ടുപിന്നാലെ മുന്‍പില്‍ നിന്ന ആള്‍ കാല് തൊട്ടു വന്ദിക്കുന്നതുമാണ് വീഡിയോ. ഈ വീഡിയോ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്.

മാളികപ്പുറം എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് ദേവനന്ദ. സിനിമാ താരമായിട്ടല്ലാ മാളികപ്പുറമായി ആ കുട്ടിയെ കണ്ട് വന്ദിച്ചതാണെന്നും, സിനിമ, അഭിനയം, ജീവിതം, അതില്‍ ഏതാ എന്താ എന്ന് തിരിച്ചറിയാത്ത ആളുകളെ കാണുമ്ബോള്‍ തന്നെ കഷ്ടം തോന്നുന്നു. സാക്ഷര കേരളം എന്ന് നാം സ്വയം അഹങ്കരിക്കുകയും അതിലുപരി അഭിമാനിക്കുകയും ചെയ്യുന്നവരാണ് നമ്മള്‍ ഇതൊക്കെ കാണുപ്പോള്‍ കേരളം നാണിച്ചു തല താഴ്ത്തും എന്നുള്ള കമന്റുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

More Stories from this section

family-dental
witywide