ഈ ഫലം മോദിയുടെ ‘ധാര്‍മ്മികവും രാഷ്ട്രീയവുമായ പരാജയം’: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാര്‍മിക പരാജയമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഫലങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തമായ ജനവിധിയാണെന്നും അതിനെ അദ്ദേഹത്തിന്റെ ‘ധാര്‍മ്മികവും രാഷ്ട്രീയവുമായ പരാജയം’ എന്നുമാണ് ഖാര്‍ഗെ വിശേഷിപ്പിച്ചത്.

ഈ തിരഞ്ഞെടുപ്പ് ഫലം ജനതയുടെ ഫലമാണെന്നും. ഈ ജനവിധി മോദിജിക്ക് എതിരാണെന്ന് വ്യക്തമാണെന്നും ഇത് അദ്ദേഹത്തിന്റെ ധാര്‍മ്മികവും രാഷ്ട്രീയവുമായ പരാജയമാണെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമൊപ്പമുള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു.

പിന്നീട്, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലും ഖാര്‍ഗെഇത് സംബന്ധിച്ച് ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ജനവിധി ഞങ്ങള്‍ വിനയപൂര്‍വ്വം അംഗീകരിക്കുന്നുവെന്നും ഇത് ജനങ്ങളുടെ വിജയമാണെന്നും അദ്ദേഹം കുറിച്ചു. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും ഇത്തവണ ഒരു പാര്‍ട്ടിക്കും ജനങ്ങള്‍ കേവല ഭൂരിപക്ഷം നല്‍കിയില്ലെന്നും വിശേഷിച്ചും ഭരണകക്ഷിയായ ബിജെപിക്കുമെന്നും അദ്ദേഹംചൂണ്ടിക്കാട്ടി. ഈ ജനവിധി മോദിജിക്കെതിരാണെന്ന് ഇപ്പോള്‍ വ്യക്തമാണെന്നും ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയവും ധാര്‍മികവുമായ പരാജയമാണെന്നും ഖാര്‍ഗെ എക്‌സില്‍ കുറിച്ചു.

More Stories from this section

family-dental
witywide