തിരുവനന്തപുരം: കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് തന്റെ ഫോണ്‍ ഹാക്ക് ചെയ്താണെന്ന വ്യവസായ വകുപ്പ് സെക്രട്ടറി കെ.ഗോപാലകൃഷ്ണന്റെ പരാതി തള്ളി പൊലീസ്.
ഫോറന്‍സിക് പരിശോധനയിലോ, മെറ്റയുടെ വിശദീകരണത്തിലോ ഹാക്കിങ് സ്ഥികരിക്കാന്‍ കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ടാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഡിജിപിക്ക് നല്‍കിയത്.
അതേസമയം, വാട്സ്ആപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഗോപാലകൃഷ്ണനെ പിന്തുണച്ച് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) രംഗത്തെത്തി. ‘മല്ലു ഹിന്ദു ഓഫീസേഴ്സ്’ എന്ന പേരില്‍ ഒരു ഗ്രൂപ്പുണ്ടാക്കിയതിന്റെ മറവില്‍ ഐഎഎസ് ഉദ്യോഗസ്ഥനെ പീഡിപ്പിക്കാന്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നതായി അവര്‍ ആരോപിച്ചു.