
കൊല്‍ക്കത്ത: ഹൗറ ലോക്‌സഭാ മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് വിമര്‍ശനമുന്നയിച്ചതിനെ തുടർന്ന് സഹോദരന്‍ ബബൂന്‍ ബാനര്‍ജിയുമായി എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നുവെന്ന് തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. ഹൗറയില്‍ പ്രസൂൺ ബാനര്‍ജിയെ ആണ് തൃണമൂല്‍ സ്ഥാനാര്‍ഥിയായി വീണ്ടും പ്രഖ്യാപിച്ചത്. ബാബൂന്‍ ബാനർജി എതിർപ്പ് പരസ്യമാക്കിയിരുന്നു.
“എന്റെ കുടുംബവും ഞാനും ബാബുനുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിച്ചതാണ്. എല്ലാ തെരഞ്ഞെടുപ്പിന്റെ മുമ്പും അവൻ ഇതുപോലെ പ്രശ്നമുണ്ടാക്കും. അത്യാഗ്രഹിയായ ആളുകളെ എനിക്കിഷ്ടമല്ല. ഏകാധിപത്യ രാഷ്ട്രീയത്തെ അംഗീകരിക്കുന്നുമില്ല. അതിനാലാണ് ഞാൻ അദ്ദേഹത്തിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകിയത്. ഇതു പോലെ പ്രശ്നമുണ്ടാക്കുന്നതിനാലാണ് സഹോദരനുമായുള്ള എല്ലാ ബന്ധവും വിഛേദിച്ചത്,” മമത പറഞ്ഞു.
പാര്‍ട്ടിയുടെ കോടിക്കണക്കിന് പ്രവർത്തകരുമായി താന്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും പ്രസൂണ്‍ ബാനര്‍ജിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ ആര്‍ക്കും ഒരു പ്രശ്‌നവുമില്ലെന്നുമായിരുന്നു മമതയുടെ മറുപടി. ബബുന്‍ അത്യാഗ്രഹിയായ നേതാവാണെന്നും അത്തരക്കാരെ തനിക്ക് താത്പര്യമില്ലെന്നും മമത ചൂണ്ടിക്കാട്ടി.