പ്രിയങ്ക ഗാന്ധിക്ക് പിന്തുണയുമായി മമത, വയനാട്ടിൽ എത്തിയേക്കും

ഡൽഹി: വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയുടെ പ്രചാരണത്തിനു തൃണമൂൽ കോൺഗ്രസ് നേതാവും ബം​ഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി എത്തിയേക്കുമെന്ന് റിപ്പോർട്ട്. വയനാട്ടിൽ പ്രചാരണത്തിനെത്താൻ മമത സമ്മതമറിയിച്ചതായി കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, മമതയോ തൃണമൂലോ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടില്ല.

മമത ബാനർജിയുമായി കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ പി.ചിദംബരം കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് വാർത്തകൾ പുറത്തുവന്നത്. മമത ബാനർജിയെ ഇന്ത്യാ സഖ്യത്തിനൊപ്പം ചേർക്കുന്നതിൽ എതിർപ്പുന്നയിച്ചിരുന്ന ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി, ചിദംബരവുമായുള്ള മമതയുടെ കൂടിക്കാഴ്ച്ചക്ക് പിന്നാലെ രാജിവെച്ചിരുന്നു. രാഹുൽ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് അവിടേക്ക് പ്രിയങ്ക വരുന്നത്.

Mamata banerjee to attend Priyanka election campaign in Wayanad