നിഗൂഢത, രൗദ്ര ഭാവം, മമ്മൂട്ടി വീണ്ടും വിസ്മയിപ്പിച്ചോ? ഭ്രമയുഗം ആദ്യ പ്രേക്ഷക പ്രതികരണം അറിയാം

ചലച്ചിത്ര പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗം തീയറ്ററുകളിൽ എത്തിയതിന് പിന്നാലെ പ്രേക്ഷക പ്രതികരണങ്ങളും വന്നിട്ടുണ്ട്. ആരാധകരുടെ കാത്തിരിപ്പും പ്രതീക്ഷകളും വെറുതേയായില്ലെന്നതാണ് തീയറ്ററിൽ നിന്നും ലഭിക്കുന്ന പ്രതികരണം. രൗദ്ര ഭാവങ്ങളും നിഗൂഢതകളും നിറഞ്ഞു നിൽക്കുന്ന ഭ്രമയുഗം വേറിട്ടൊരു ചലച്ചിത്രാനുഭവം സമ്മാനിക്കുന്നുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്.

ഭൂതകാലത്തിലൂടെ വിസ്മയിപ്പിച്ച സംവിധാനയകൻ രാഹുല്‍ സദാശിവന് ഭ്രമയുഗത്തിലും അത് തുടരാൻ സാധിച്ചെന്നും പ്രേക്ഷകർ പറയുന്നു. ഭ്രമയുഗത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന വേറിട്ട കഥാപാത്രത്തിന്റെ നിഗൂഢതകളാണ് പ്രധാന ഒരു ആകര്‍ഷണമെന്ന് ആദ്യ പകുതിയിൽ തന്നെ പലരും സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച വികാരം. കൊടുമണ്‍ പോറ്റി എന്ന മമ്മൂട്ടി കഥാപാത്രത്തിന് പിന്നിലെ നിഗൂഢതയുടെ അവതരണവും , ആയാളുടെ മാന്ത്രിക ശക്തിയും പ്രകടിപ്പിക്കുന്നതാണ് ആദ്യ പകുതി എന്ന് പലരും ആദ്യ പകുതിയിൽ തന്നെ ഫേസ്ബുക്കിലടക്കം കുറിച്ചിട്ടുണ്ട്.

മമ്മൂട്ടിയുടെ പ്രകടനത്തെയും രാഹുല്‍ സദാശിവന്‍റെ സംവിധാന മികവിനെയും പലരും വാഴ്ത്തുന്നുണ്ട്. മമ്മൂട്ടി വീണ്ടുമൊരിക്കൽക്കൂടി അസാമാന്യ പ്രകടനം പുറത്തെടുത്തു എന്നാണ് പലരും പറയുന്നത്. രാഹുല്‍ സദാശിവന്റെ മികച്ച മേക്കിംഗും ചിത്രത്തെ ആകര്‍ഷകമാക്കുമ്പോള്‍ ഭ്രമയുഗം വെളുപ്പിലും കറുപ്പിലും മാത്രമായി അവതരിപ്പിച്ചതും അര്‍ജുൻ അശോകന്റെ പ്രകടവും അഭിനന്ദിക്കപ്പെടേണ്ടതാണ് എന്ന് പ്രേക്ഷകര്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചിട്ടുണ്ട്.

രാഹുല്‍ സദാശിവൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഭ്രമയുഗത്തിന്‍റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ഷെഹ്‍നാദ് ജലാലാണ്. സംഭാഷണം ടി ഡി രാമകൃഷ്‍ണനാണ്. അര്‍ജുൻ അശോകനും സിദ്ധാര്‍ഥ് ഭരതനുമൊപ്പം ചിത്രത്തില്‍ അമാല്‍ഡ ലിസും ഒരു നിര്‍ണായക വേഷത്തിലുണ്ട്. ക്രിസ്റ്റോ സേവ്യറാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകർന്നിരിക്കുന്നത്.

mammootty movie bramayugam first responses review details

More Stories from this section

family-dental
witywide