മോഹന്‍ലാലിന്റെ സംവിധാനത്തില്‍ ഇറങ്ങുന്ന ആദ്യ ചിത്രം നാളെ തീയേറ്ററുകളിലേക്ക്; ‘അഭിനയസിദ്ധി കൊണ്ട് അദ്ഭുതപ്പെടുത്തിയ ലാലിന്’ ആശംസകളുമായി മമ്മൂട്ടി

കൊച്ചി: ആരാധകരെ അത്ഭുതപ്പെടുത്തിയ നടനവിസ്മയം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് നാളെ തീയേറ്ററുകളിലേക്ക് എത്തുന്നു. ബറോസ് സിനിമയ്ക്ക് ആശംസകളുമായി മെഗാസ്റ്റാര്‍ മമ്മൂട്ടിയും എത്തി. അഭിനയസിദ്ധി കൊണ്ട് അദ്ഭുതപ്പെടുത്തിയ ലാലിന് ആശംസകളെന്നാണ് ഫേസ്ബുക്കില്‍ മമ്മൂട്ടി പങ്കുവെച്ചത്. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബറോസ് റിലീസിനൊരുങ്ങുന്നത്.

‘ഇത്ര കാലം അഭിനയസിദ്ധി കൊണ്ട് നമ്മളെ ത്രസ്സിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹന്‍ലാലിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണ് ‘ബറോസ് ‘ ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകള്‍ നേരുന്നു പ്രാര്‍ത്ഥനകളോടെ സസ്‌നേഹം. സ്വന്തം മമ്മൂട്ടി.’-മമ്മൂട്ടി കുറിച്ചതിങ്ങനെ

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കിയത്. മോഹന്‍ലാല്‍ ത്‌ന്നെയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നതും. ചിത്രത്തില്‍ ഗുരു സോമസുന്ദരം, മോഹന്‍ ശര്‍മ, തുഹിന്‍ മേനോന്‍ എന്നിവര്‍ക്കൊപ്പം വിദേശ താരങ്ങളായ മായാ, സീസര്‍, ലോറന്റെ തുടങ്ങിയവരും കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിട്ടുണ്ട്.

More Stories from this section

family-dental
witywide