കെഎസ്‌ആർടിസി ബസിൽ എംബിബിഎസ് വിദ്യാർഥിനിക്കരികിലിരുന്ന് സ്വയംഭോഗം; 52കാരൻ പിടിയിൽ

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ മെഡിക്കൽ വിദ്യാർഥിനിക്കരികിലിരുന്ന് സ്വയംഭോഗം ചെയ്തയാളെ അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി കൈറാടി ഷംസുദീനെയാണ് (52) വിദ്യാർഥിനിയുടെ പരാതിയെത്തുടർന്ന് അറസ്റ്റ് ചെയ്തത്. ബസിലെ യാത്രക്കാർ പിടികൂടിയാണ് പൊലീസിൽ ഏൽപ്പിച്ചത്. കഴിഞ്ഞ ദിവസം 4.15നാണ് സംഭവം. ഇയാളെ അറസ്റ്റ് ചെയ്ത് കസബ പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു.

തിരുവനന്തപുരത്തുനിന്നു ഞായറാഴ്ച കോഴിക്കോട്ടേക്കു പുറപ്പെട്ട കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിൽ രാവിലെ 2.30നാണ് സംഭവം. ഷംസുദീൻ ഗുരുവായൂരിൽനിന്നാണ് കയറിയത്. ഇയാൾ വിദ്യാർഥിനിയുടെ സമീപത്തായി ഇരുന്നു സ്വയംഭോഗം ചെയ്യുകയായിരുന്നു. വിദ്യാർഥിനിയോടു മോശമായി പെരുമാറുകയും ചെയ്തു. ശല്യം സഹിക്കാതെ വന്നതോടെ വിദ്യാർഥിനി കണ്ടക്ടറെ വിവരം അറിയിച്ചു. കണ്ടക്ടറുടെ നിർദേശപ്രകാരം ബസ് കോഴിക്കോട് സിറ്റി പൊലീസ് കൺട്രോൾ റൂമിലേക്കു കൊണ്ടുപോയി.

പ്രതി ബസിൽനിന്നു നടത്തിയ പ്രവൃത്തി വിദ്യാർഥി മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരുന്നു. ബസിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ജീവനക്കാരും യാത്രക്കാരും തടഞ്ഞു. കസ്റ്റഡിയിലെടുത്ത ഷംസുദീനെ കസബ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുകയും ബസ് യാത്ര തുടരുകയുമായിരുന്നു. പ്രതിക്കെതിരെ പൊലീസ് കേസെടുത്തു വിട്ടയച്ചു. പരാതിയിൽ തുടർ നടപടിക്കു താൽപര്യമില്ലെന്നു വിദ്യാർഥി അറിയിച്ച സാഹചര്യത്തിലാണ് പ്രതിക്കു സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചതെന്നു പൊലീസുകാർ പറഞ്ഞു.

Man Arrested for masturbating in fornt of mbbs student

More Stories from this section

family-dental
witywide