ടെക്സസ്: അമേരിക്കയിൽ വീണ്ടും വിമാനത്തിൽ യാത്രികന്റെ പരാക്രമം. ടെക്‌സസിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനത്തിലാണ് സംഭവം. വിമാനം പറക്കുന്നതിനിടെ യാത്രക്കാരൻ വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി പടർത്തി. കനേഡിയൻ പൗരനായ യാത്രക്കാരൻ ക്രൂ അംഗങ്ങളെ ആക്രമിക്കുകയും വാതിൽ ബലമായി തുറക്കാൻ ശ്രമിക്കുകയും ചെയ്തു.
ഇയാളെ സഹയാത്രികരും ക്രൂ അംഗങ്ങളും കീഴ്പ്പെടുത്തി. സംഭവത്തെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച അമേരിക്കൻ എയർലൈൻസ് 1915 വിമാനം മിൽവാക്കിയിൽ നിന്ന് പുറപ്പെട്ടപ്പോൾ യാത്രക്കാരൻ ക്യാബിൻ ക്രൂവിനെ സമീപിച്ച് വിമാനത്തിന്റെ വാതിൽ തുറക്കാൻ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് അയാൾ വാതിലിനടുത്തേക്ക് ചെന്ന് സ്വയം തുറക്കാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച ജീവനക്കാരനെ ഇയാൾ ആക്രമിക്കുകയായിരുന്നുവെന്ന് ഡാളസ് ഫോർട്ട് വർത്ത് ഇന്റർറർനാഷനൽ എയർപോർട്ട് ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറയുന്നു.
Man attack crue and trying to open door while flight journey