ടെക്‌സസ്: ഭാര്യയും മക്കളുമുള്‍പ്പടെ കുടുംബത്തിലെ 6 പേരെ വെടിവെച്ചുകൊന്ന ശേഷം 56-കാരന്‍ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു. ഇറാനിയൻ വംശജനായ അസീസ് എന്നയാളാണ് ഭാര്യേയും മക്കളേയും ഭാര്യാസഹോദരിയേയും സഹോദരനേയും അയാളുടെ മക്കളേയുമടക്കം കുടുംബത്തെയൊന്നാകെ കൊലപ്പെടുത്തിയത്. ക്രിസ്മസ് ആഘോഷത്തിനിടെയാണ് സംഭവം.
അസീസും ഭാര്യയും തമ്മില്‍ ചേര്‍ച്ചയിലായിരുന്നില്ല. കുടുംബത്തിന്റെ ക്രിസ്മസ് ആഘോഷത്തിനിടെ അപ്രതീക്ഷിതമായി അസീസ് സാന്റാക്ലോസിന്റെ വേഷത്തിലെത്തുകയായിരുന്നു. കുട്ടികളോട് സ്‌നേഹമായി പെരുമാറുകയും ചെയ്തു. ഈ വിവരം കുട്ടികളിലൊരാള്‍ സുഹൃത്തിന് മെസേജ് അയക്കുകയും ചെയ്തു. പിന്നാലെ കുടുംബത്തിലെ ഓരോരുത്തരെയായി ഇയാള്‍ വെടിവെച്ചിടുകയായിരുന്നു.
ആറുപേരെയും കൊന്ന ശേഷം ഇയാള്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു. ശേഷം സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയും ചെയ്തു. പൊലീസെത്തിയപ്പോള്‍ ഹാളിനുള്ളില്‍ ഏഴ് മൃതദേഹങ്ങള്‍ കിടക്കുന്ന കാഴ്ചയാണ് കണ്ടത്. ക്രിസ്മസ് ആഘോഷത്തിന് തന്നെ ഭാര്യ ഫാത്തിമ റഹ്‌മത്തി ക്ഷണിക്കാത്തതിനാലുള്ള ദേഷ്യമാണ് അസീസിനെ കൂട്ടക്കൊല നടത്താന്‍ പ്രേരിപ്പിച്ചത് എന്നാണ് പൊലീസിന്റെ നിഗമനം.
Man dressed as Santa Claus shoots 7 people including his wife and children