ജയ്പൂർ: 300 രൂപ വില വരുന്ന ആഭരണം ആറുകോടി രൂപക്ക് നൽകി യുഎസ് വനിതയെ വഞ്ചിച്ചതായി പരാതി. രാജസ്ഥാനിലെ ജയ്പൂരിലെ കടയുടമയാണ് തന്നെ കബളിപ്പിച്ചതെന്ന് യുഎസ് വനിത പരാതിപ്പെട്ടു. രാജസ്ഥാനിലെ ജയ്പൂരിലെ ജോഹ്രി ബസാറിലെ ഒരു കടയിൽ നിന്നാണ് യുഎസുകാരിയായ ചെറിഷ് സ്വർണം പൂശിയ വെള്ളി ആഭരണങ്ങൾ വാങ്ങിയത്. ഈ വർഷം ഏപ്രിലിൽ യുഎസിൽ നടന്ന പ്രദർശനത്തിൽ ആഭരണങ്ങൾ പ്രദർശിപ്പിച്ചപ്പോഴാണ് ആഭരണം വ്യാജമാണെന്ന് തെളിഞ്ഞു. ഉടൻ തന്നെ അവർ ഇന്ത്യയിലേക്ക് തിരിച്ചു. ജയ്പൂരിലെത്തി താൻ ആഭരണം വാങ്ങി കടയുടെ ഉടമയായ ഗൗരവ് സോണിയെ കണ്ടു. യുവതിയുടെ ആരോപണം ഗൗരവ് നിഷേധിച്ചു. ഇതോടെ ചെറിഷ് ജയ്പൂരിൽ പരാതി നൽകി.
2022-ൽ ഇൻസ്റ്റാഗ്രാം വഴി ഗൗരവ് സോണിയുമായി സമ്പർക്കം പുലർത്തിയതായി യുവതി പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി കൃത്രിമ ആഭരണങ്ങൾക്കായി ആറ് കോടി രൂപ നൽകിയെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. ഒളിവിലായ ഗൗരവിനും പിതാവ് രാജേന്ദ്ര സോണിക്കുമായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. രണ്ടുപേരെയും കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
Man duped US woman for 6 crore in Jaipur