ലോകം അവസാനിക്കുമെന്ന ഭയം, ആദ്യ ഭാര്യയെയും രണ്ടാം ഭാര്യയുടെ മക്കളെയും കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ

ഐഡഹോ(യുഎസ്എ): ആദ്യഭാര്യയെയും രണ്ടാം ഭാര്യ‌യുടെ മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ. ഐഡഹോയിലാണ് അമേരിക്കയെ ഞെട്ടിച്ച സംഭവമുണ്ടായത്. പ്രതി ചാഡ് ഡേബെല്ലിന് ജഡ്ജി സ്റ്റീവൻ ബോയ്സ് വധശിക്ഷ വിധിച്ചു. കൊലപാതകം, ഗൂഢാലോചന എന്നിവ കണ്ടെത്തിയതിനെ തുടർന്നാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ആദ്യ ഭാര്യ ടാമി ഡേബെല്ലും രണ്ടാം ഭാര്യയുടെ മക്കളായ ടൈലി റയാൻ(16), ജോഷ്വ ജെജെ വാലോ (7) എന്നിവരെയുടെ കൊലപാതകമാണ് പ്രതിക്കെതിരെ ചുമത്തിയത്. അപ്പോക്കലിപ്‌റ്റിക് ആത്മീയ വിശ്വാസങ്ങൾ എന്നിവയാണ് ചാഡ് ഡേബെല്ലിനെ കൃത്യം നടത്താൻ പേരിപ്പിച്ചതെന്ന് പ്രോസിക്യൂട്ടർമാർ ആരോപിച്ചു.

ലോകം ഉടൻ അവസാനിക്കുമെന്ന വിശ്വാസമാണ് അപ്പോക്കലിപ്‌റ്റിക്. കേസിൽ ചാഡിന്‍റെ രണ്ടാം ഭാര്യ വാലോ ഡേബെല്ലിനും പങ്കാളിത്തമുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവരെ കഴിഞ്ഞ വർഷം പരോളില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. വാലോ ഡേബെല്ലിന്റെ മൂത്ത സഹോദരൻ അലക്സ് കോക്സാണിനെയും കേസിൽ പ്രതി ചേർക്കാൻ നീക്കമുണ്ടായിരുന്നു. 2019 അവസാനത്തോടെ കോക്സ് മരിച്ചതിനാൽ കുറ്റം ചുമത്തിയില്ല.ഐഡഹോയിലെ നിയമപ്രകാരം കുത്തിവയ്പ്പിലൂടെയോ വെടിവച്ചോ വധശിക്ഷ നടപ്പാക്കാംന്നു പറയുകയും ചെയ്തു.

Man getting death penalty for murder ex wife and second wife’s children