നോര്‍ത്ത് കരോലിന സൂപ്പര്‍മാര്‍ക്കറ്റില്‍ പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന യുവാവ് കസ്റ്റഡിയില്‍

നോര്‍ത്ത് കരോലിന: തിങ്കളാഴ്ച നോര്‍ത്ത് കരോലിനയിലെ സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ കസ്റ്റഡിയിലെടുത്തു. സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ തോക്കുമായി ഒരാള്‍ നില്‍ക്കുന്നു എന്ന റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥനെയാണ് കൊലപ്പെടുത്തിയത്.

ടാരെല്‍ ഐസക് മക്മില്ലിയന്‍ എന്ന 34കാരന്റെ വെടിയേറ്റ് ഗ്രീന്‍സ്ബോറോ പൊലീസ് ഓഫീസര്‍ മൈക്കല്‍ ഹൊറനാണ് കൊല്ലപ്പെട്ടത്.

കടയില്‍ മറ്റിടങ്ങളില്‍ പരിക്കുകളൊന്നും ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നോര്‍ത്ത് കരോലിന സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷണം തുടരുകയാണ്.

More Stories from this section

family-dental
witywide