ന്യൂഡല്‍ഹി: ഐഎന്‍എ മെട്രോ സ്റ്റേഷനില്‍ യുവാവ് ട്രെയിനില്‍ മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. മുപപ്തുകാരനായ അജിതേഷ് സിങ് എന്നയാളാണ് ഓടുന്ന മെട്രോ ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കിയതെന്ന് പോലീസ് അറിയിച്ചു. മൊബൈല്‍ ഫോണ്‍ പരിശോധിച്ചാണ് ആളെ തിരിച്ചറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് അജിതേഷ് ആത്മഹത്യ ചെയ്തതാണെന്ന് വ്യക്തമായത്.
രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്ന് സമൈപൂര്‍ ബദ്ലിയിലേക്ക് പോകുന്ന ട്രെയിനിന് മുന്നില്‍ സിങ് ചാടുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.