യുവതികൾ സി​ഗരറ്റ് വലിക്കുന്നത് തുറിച്ചു നോക്കി, യുവാവിനെ 24കാരിയും സുഹൃത്തുക്കളും കുത്തിക്കൊലപ്പെടുത്തി

നാ​ഗ്പൂർ സി​ഗരറ്റ് വലിക്കുന്നത് തുറിച്ച് നോക്കുകയും മോശമായി പെരുമാറിയെന്നുംആരോപിച്ച് 28കാരനെ യുവതിയും സുഹൃത്തുക്കളും കുത്തിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാ​ഗ്പുരിലാണ് ദാരുണ സംഭവം. 28 കാരനായ രഞ്ജിത് റാത്തോഡാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സിഗരറ്റ് വലിക്കുന്നതിനിടയിൽ രഞ്ജിത് തുറിച്ചു നോക്കിയെന്നാരോപിച്ച് 24 കാരിയായ ജയശ്രീ പഞ്ചാഡെയും സുഹൃത്ത് സവിതയും യുവതിയും അവളുടെ രണ്ട് സുഹൃത്തുക്കളും ചേർന്ന് റാത്തോഡിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സിഗരറ്റ് വാങ്ങാൻ കടയിലെത്തിയ റാത്തോഡിൻ്റെ നോട്ടം ജയശ്രീ പഞ്ചാഡെയെ പ്രകോപിപ്പിച്ചു. തുടർന്ന് വാക്കുതർക്കമായി. ഇതിനിടെ ജയശ്രീ ഇയാൾക്ക് നേരെ പുക വലയം ഊതുന്നതിന്റെയും അസഭ്യം പറയുന്നതിൻ്റെയും വീഡിയോ റാത്തോഡ് ഫോണിൽ പകർത്തി. രോഷാകുലയായ യുവതി സുഹൃത്തുക്കളായ ആകാശ് റാവുത്തിനെയും ജീതു ജാദവിനെയും വിളിച്ചുവരുത്തി.

മഹാലക്ഷ്മി നഗറിൽ ബിയർ കുടിക്കാനായി റാത്തോഡ് എത്തിയപ്പോൾ ഇവിടെ വെച്ചും പ്രശ്നം തുടർന്നു. ഇതിനിടെ ജയശ്രീ ഇയാളെ തുരുതുരാ കുത്തിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കൊലപാതകത്തെത്തുടർന്ന് നാല് പേരും ദത്തവാദിയിലേക്ക് രക്ഷപ്പെട്ടു. പിന്നീട് നടത്തിയ തിരച്ചിലിൽ ജയശ്രീ, സവിത, ആകാശ് എന്നിവരെ പിടികൂടിയതായി സീനിയർ ഇൻസ്പെക്ടർ കൈലാഷ് ദേശ്മാനെ പറഞ്ഞു.

man killed by woman and her friends for staring them while smoking

More Stories from this section

family-dental
witywide