റാന്നിയിൽ കാട്ടാന ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

കാട്ടാന ആക്രമണത്തിൽ വീണ്ടും ഒരാൾ കൂടി കൊല്ലപ്പെട്ടു. പത്തനംതിട്ട റാന്നി തുലാപ്പള്ളി പുളിയന്‍കുന്ന് മലയിലാണ് കാട്ടാനയുടെ ആക്രമണത്തില്‍ കുടിലില്‍ ബിജു (52) കൊല്ലപ്പെട്ടത് . രാത്രി ബിജുവിൻ്റെ വീട്ടിനു സമീപം എത്തിയ കാട്ടാനയെ ഓടിക്കാനുള്ള ശ്രമത്തിനിടെ ആന ആക്രമിക്കുകയായിരുന്നു.

നിരന്തരം കാട്ടാന ശല്യമുള്ള സ്ഥലമാണ്. ആളുകൾ കൂട്ടം ചേർന്ന് പടക്കം പൊട്ടിച്ചും മറ്റും ആനയെ തുരത്താൻ ശ്രമിക്കാറുണ്ട്.

ആനയെ ഓടിക്കാൻ പോയ ബിജുവിനെ കാണാത്തതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോൾ, പുലര്‍ച്ചെ മൂന്നുമണിയോടെ വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെ ബിജുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ആഴ്ച വയനാട്ടിൽ കാട്ടിൽ തേനെടുക്കാൻ പോയ ആദിവാസി യുവതിയെ ആന ചവിട്ടിക്കൊന്നിരുന്നു.

Man Killed In Wild Elephant Attack At Ranni

More Stories from this section

family-dental
witywide