എന്തൊരു നാണക്കേട്; നാടിനെ നടുക്കിയ അപകടത്തിൽ ജീവൻ നഷ്ടമായ യുവതിയുടെ സ്വർണ വള ഊരിയെടുത്ത് മോഷ്ടാവ്, മുംബൈ പൊലീസിന്റെ അന്വേഷണം ഊർജ്ജിതം

മുംബൈ: മുംബൈയിലെ കുർളയിൽ നടന്ന ബെസ്റ്റ് ബസ് അപകടത്തിൽ നിന്ന് ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോ പുറത്തുവന്നു. ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ കൈയിൽ നിന്ന് സ്വർണ്ണ വളകൾ ഒരു പുരുഷൻ ഊരിയെടുക്കുന്നതായി വീഡിയോയിൽ വ്യക്തമായി. നീല നിറത്തിലുള്ള ഹെൽമറ്റ് ധരിച്ച ഒരു പുരുഷൻ ഒരു സ്ത്രീയുടെ വലതു കൈയിൽ പിടിച്ച് മൂന്ന് സ്വർണ്ണ വളകൾ ഒന്നൊന്നായി മോഷ്ടിക്കുന്നതായി വീഡിയോയിൽ വ്യക്തമായി.

അപകടത്തിൽ മരിച്ച ഏഴുപേരിൽ ഒരാളായ ഫാത്തിമ കനിസ് അൻസാരി (55) യുവതിയുടെ വളകളാണ് മോഷ്ടിച്ചത്. അൻസാരി ഒരു ആശുപത്രിയിൽ അറ്റൻഡറായി ജോലി ചെയ്യുകയായിരുന്നു.

യുവതിയെ സഹായിക്കാനെന്ന വ്യാജേന ആഭരണങ്ങൾ കൈക്കലാക്കിയതെന്നാണ് റിപ്പോർട്ട് .

പോലീസ് അന്വേഷണം ആരംഭിക്കുകയും ഭാരതീയ ന്യായ സൻഹിതയിലെ 303, 315 വകുപ്പുകൾ പ്രകാരം അജ്ഞാതനായ വ്യക്തിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

man stole gold ornaments of accident victim

More Stories from this section

family-dental
witywide