
ഡൽഹി: രാജ്യ തലസ്ഥാനത്തെ നടക്കുന്ന സംഭവമാണ് ഇന്ന് വൈകുന്നേരത്തോടെ ഉണ്ടായത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയ യുവാവാണ് ഏവരെയും നടക്കിയത്. ശരീരത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തി പാർലമെന്റ് മന്ദിരത്തിന് നേരെ ഓടിയാണ് യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഉത്തർപ്രദേശ് സ്വദേശിയായ ജിതേന്ദ്ര കുമാർ(26) ആണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്തു നിന്ന് രണ്ട് പേജ് വരുന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തി.
ബുധനാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്. റെയില്‍ ഭവന് സമീപമുള്ള പാര്‍ക്കില്‍ വച്ച് പെട്രോള്‍ ഒഴിച്ച് തീ കൊളിത്തിയ യുവാവ് പാര്‍ലമെന്റ് മന്ദിരത്തിന് നേരെ ഓടുകയായിരുന്നു. പാതി കത്തിയ നിലയിലാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. ഹിന്ദിയിലാണ് ആത്മഹത്യാക്കുറിപ്പ്. ഇയാളുമായി ബന്ധപ്പെട്ട ഒരു കേസ് നിലനില്‍ക്കുന്നുണ്ട്. ഈ കേസില്‍ പൊലീസ് എതിര്‍കര്‍ഷിയെ ആണ് പിന്തുണയ്ക്കുന്നതെന്നും തനിക്ക് നീതി കിട്ടുന്നില്ല എന്നും പറഞ്ഞാണ് ഇയാള്‍ ആത്മഹത്യാശ്രമം നടത്തിയതെന്നാണ് വിവരം.