ആടുജീവിതം മൊബൈലിൽ പകർത്തിയെന്ന് തിയറ്റർ ഉടമയുടെ പരാതി, യുവാവ് കസ്റ്റഡിയിൽ

ആലപ്പുഴ: കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ ആടുജീവിതം സിനിമ പ്രദർശിപ്പിക്കുന്നതിനിടെ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തുവെന്നാരോപിച്ച് ചെങ്ങന്നൂരിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സീ സിനിമാസ് തീയറ്റർ ഉടമയുടെ പരാതിയിലാണ് സിനിമ കാണാനെത്തിയ യുവാവിനെ കസ്റ്റഡിയിലെടുത്തത്.

ഇയാളുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചെങ്കിലും ദൃശ്യങ്ങൾ കാണുന്നില്ലെന്നാണ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം പൊലീസ് അറിയിച്ചു. അതേസമയം, ഇയാൾ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതാണോ എന്നറി‌യാൻ വിദഗ്ദ പരിശോധനക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു. താൻ തിയറ്ററിലിരുന്ന് വീഡിയോ കാൾ ചെയ്യുകയായിരുന്നുവെന്നാണ് യുവാവ് മൊഴി നൽകിയത്.

ആടുജീവിതത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റിൽ പ്രചരിക്കുന്നതിനെതിരെ ചിത്രത്തിന്റെ സംവിധായകൻ ബ്ലെസി പൊലീസിൽ പരാതി നൽകിയിരുന്നു ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലും, സൈബർ പൊലീസ് സ്റ്റേഷനിലുമാണ് പരാതി നൽകിയത്.

Man under custody for shooting aadujeevitham from theatre

More Stories from this section

family-dental
witywide