വരുണിന് സീറ്റ് നൽക്കാത്തതിൽ സങ്കടം, കേന്ദ്ര സർക്കാറിനെ വിമർശിച്ചതാകാം കാരണം: മനേക ​ഗാന്ധി

ദില്ലി: മകൻ വരുൺ ​ഗാന്ധിക്ക് ബിജെപി സീറ്റ് നിഷേധിച്ചതിൽ പ്രതികരണവുമായി ബിജെപി സ്ഥാനാർഥിയായ മനേക ​ഗാന്ധി. കേന്ദ്ര സർക്കാരിനെതിരെ വിമർശിച്ചതിനാലാകാം സീറ്റ് നിഷേധിച്ചതെന്നും മനേക പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. വരുണിന് സീറ്റ് നിഷേധിച്ചത് അമ്മ എന്ന നിലയിൽ സങ്കടപ്പെടുത്തി. ഇത്തവണയും വരുണിനെ പിലിബിത്തിൽ നിർത്തണമെന്ന് മണ്ഡലത്തിൽനിന്നുതന്നെ ആവശ്യം ഉയർന്നിരുന്നു. എന്നാൽ പാർട്ടിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. പിലിബിത്തും ഇന്ത്യയുമാണ് വരുണിന്റെ കർമഭൂമിയെന്നും മനേക പറഞ്ഞു.

സുൽത്താൻപുർ മണ്ഡലത്തിലെ സ്ഥാനാർഥിയാണ് മേനക ​ഗാന്ധി. സമാജ്‌വാദി പാർട്ടിയുടെ റാം ഭുവൽ നിഷാദിനെതിരെയാണ് മനേക മത്സരിക്കുന്നത്. എന്നാൽ, ഇതുവരെ വരുൺ മനേകക്ക് വേണ്ടി പ്രചാരണത്തിനെത്തിയില്ലെന്നതും ശ്രദ്ധേയമാണ്. മേയ് 25നാണ് സുൽത്താൻപുരിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Maneka gandhi comment on Varun gandhi political future

More Stories from this section

family-dental
witywide