‘ഇന്ത്യ തീര്‍ച്ചയായും പാകിസ്ഥാനെ ബഹുമാനിക്കണം, അല്ലെങ്കില്‍ അണുബോംബ്…’; കോണ്‍ഗ്രസിനെ വെട്ടിലാക്കി മണിശങ്കര്‍ അയ്യര്‍

ന്യൂഡല്‍ഹി: നിറത്തിന്റെയും രൂപത്തിന്റെയും പേരില്‍ ഇന്ത്യക്കാരെ ആഫ്രിക്കക്കാരോടും ചൈനക്കാരോടും ഉപമിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനു പിന്നാലെ കോണ്‍ഗ്രസിനെ വെട്ടിലാക്കി മണിശങ്കര്‍ അയ്യര്‍.

പാകിസ്താനുമായി ഇന്ത്യ ചര്‍ച്ചയില്‍ ഏര്‍പ്പെടണമെന്നും അല്ലെങ്കില്‍ രാജ്യം വലിയ വില നല്‍കേണ്ടിവരുമെന്നുമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ പറഞ്ഞത്. പാക്കിസ്ഥാന്റെ പക്കല്‍ അണുബോംബുകളുണ്ടെന്നും നമ്മുടെ സര്‍ക്കാരുകള്‍ അവരെ പ്രകോപിപ്പിച്ചാല്‍ ഇന്ത്യക്കുമേല്‍ വര്‍ഷിക്കാമെന്നും അയ്യര്‍ പറഞ്ഞു.

അവരോട് സംസാരിക്കണമെന്നും അതിനു പകരം ഇന്ത്യ സൈനിക ശക്തി വര്‍ദ്ധിപ്പിക്കുകയാണ്. ഇത് പിരിമുറുക്കം വര്‍ദ്ധിപ്പിക്കുകയാണ്. അവര്‍ക്ക് ആറ്റം ബോംബുകളുണ്ട്. ഒരു ‘ഭ്രാന്തന്‍’ ഇന്ത്യയില്‍ ബോംബ് വിക്ഷേപിക്കാന്‍ തീരുമാനിച്ചാല്‍ എന്ത് സംഭവിക്കും, എന്നും അദ്ദേഹം ചോദിച്ചു. ലാഹോറില്‍ അണു ബോംബ് ഇടാന്‍ തീരുമാനിച്ചാല്‍, റേഡിയേഷന്‍ അമൃത്സറിലെത്താന്‍ 8 സെക്കന്‍ഡ് എടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിനെ തല്ലാനുള്ള അടുത്ത വടി ബിജെപിയുടെ കയ്യില്‍ വെച്ചുകൊടുത്തതുപോലെയായി മണിശങ്കറുടെ പരാമര്‍ശം. ഇത് ഇന്ത്യയെ സംബന്ധിച്ച കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രത്തെ പ്രതിഫലിപ്പിക്കുന്നുവെന്നാണ് ബിജെപി പ്രതികരിച്ചത്.

ഈ തെരഞ്ഞെടുപ്പുകളില്‍ രാഹുലിന്റെ കോണ്‍ഗ്രസ് പ്രത്യയശാസ്ത്രം പൂര്‍ണമായി ദൃശ്യമാണ്. സിയാച്ചിന്‍ വിട്ടുകൊടുക്കാന്‍ പാക്കിസ്ഥാന് കോണ്‍ഗ്രസ് പിന്തുണ നല്‍കും. ജനങ്ങളെ ഭിന്നിപ്പിക്കുകയും, നുണകളിലൂടെയും വ്യാജ ഉറപ്പുകള്‍ നല്‍കിയും പാവപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കുമെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മണിശങ്കറിന്റെ പരാമര്‍ശത്തെ എതിര്‍ത്ത് എക്സില്‍ കുറിച്ചു.

More Stories from this section

family-dental
witywide