പ്രതിഷേധം കത്തി, വിവാദ ഉത്തരവ് പിൻവലിച്ചു; മണിപ്പൂരിലും ഈസ്റ്ററിന് അവധി

ഇംഫാൽ: രാജ്യമാകെ വലിയ പ്രതിഷേധമുയർന്നതോടെ ഈസ്റ്റർ ദിനം പ്രവൃത്തിദിനമാക്കാനുള്ള ഉത്തരവ് മണിപ്പൂ‍ർ സർക്കാർ പിൻവലിച്ചു. വിവാദ ഉത്തരവ് പിൻവലിച്ച മണിപ്പൂർ സർക്കാർ ഈസ്റ്ററിന് വീണ്ടും അവധി പ്രഖ്യാപിക്കുകയും ചെയ്തു. ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിവസമാക്കികൊണ്ട് കഴിഞ്ഞദിവസമിറക്കിയ ഉത്തരവ് പിൻവലിച്ചാണ് വീണ്ടും അവധി പ്രഖ്യാപിച്ചത്. വൻ പ്രതിഷേധം ഉയർന്നത്തോടെയാണ് തീരുമാനം പിൻവലിച്ചത്.

മണിപ്പൂർ ഗവർണർ അനുസൂയ ഉയ്‌കെയാണ് ഈ ശനി, ഞായർ ദിവസങ്ങൾ പ്രവൃത്തിദിനങ്ങളായി പ്രഖ്യാപിച്ചത്. സാമ്പത്തിക വർഷത്തിന്റെ അവസാന ദിനങ്ങളിൽ സർക്കാർ ഓഫീസുകളിലെ പ്രവർത്തനങ്ങൾ സുഗമമായ രീതിയിൽ പൂർത്തീകരിക്കുന്നതിനാണ് ഈ ദിവസങ്ങൾ പ്രവൃത്തിദിനമാക്കിയിരിക്കുന്നതെന്നായിരുന്നു ഗവർണറുടെ മറുപടി. എന്നാൽ യേശുവിക്രിസ്തുവിന്റെ ഉയിർപ്പിന്റെ ഓർമപുതുക്കുന്ന ദിനമായ ഈസ്റ്റർ ക്രൈസ്തവ വിശ്വാസികൾക്ക് പ്രധാനമാണ്. ക്രിസ്ത്യാനികൾ ഏറെയുള്ള മണിപ്പൂരിൽ ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. സർക്കാർ തീരുമാനം ക്രിസ്ത്യൻ സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന അഭിപ്രായമാണ് ഏവരും പങ്കുവച്ചത്. ഇതിനൊപ്പം ശക്തമായ പ്രതിഷേധവും ഉയർന്നു. ഇതിന് പിന്നാലെയാണ് സർക്കാർ തീരുമാനം പിൻവലിച്ചത്.

Manipur government declares easter holiday after the controversy

More Stories from this section

family-dental
witywide