ഇംഫാൽ: മണിപ്പുരിൽ സംഘർഷം തുടരുന്നു. കുക്കി–മെയ്തെയ് വിഭാഗക്കാർ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഒരു സ്ത്രീ കൊല്ലപ്പെട്ടു. കാങ്പോക്പി ജില്ലയിലെ താങ്ബ ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയുണ്ടായ സംഘർഷത്തിൽ കുടുങ്ങിപ്പോയ നെംജാഖോൽ ഹങ്ഡിം (46) ആണ് കൊല്ലപ്പെട്ടത്.
സംഘർഷത്തിനിടെ അക്രമികൾ ഒട്ടേറെ വീടുകൾക്കു തീയിട്ടു. നാട്ടുകാർ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെടുകയാണെന്ന് പൊലീസ് പറഞ്ഞു. ഏറ്റുമുട്ടലിനിടെ ഇരുപക്ഷവും പരസ്പരം ബോംബെറിഞ്ഞെന്നും വിവരമുണ്ട്. തിങ്കളാഴ്ച രാത്രി സിആർപിഎഫ് സംഘത്തിനുനേരെയും പ്രതിഷേധക്കാർ ആക്രമണം നടത്തി. ഗ്രാമത്തിലെ വീടുകള്‍ക്ക് അക്രമികള്‍ തീ വെച്ചതിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ സമീപത്തെ കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടു.
സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മണിപ്പുരിലെ മൂന്ന് ജില്ലകളില്‍ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, തൗബാല്‍ ജില്ലകളിലാണ് നിരോധനാജ്ഞ. ചൊവ്വാഴ്ച രാവിലെ 11 മണി മുതല്‍ നിരോധനാജ്ഞ നിലവില്‍ വന്നു. തൗബാല്‍