ന്യൂഡല്‍ഹി: നീണ്ട 18 മാസത്തെ ജയില്‍ ജീവിതത്തിനൊടുവില്‍ ആം ആദ്മി നേതാവും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ മോചിതനായി. ഇന്ന് സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെ വൈകുന്നേരമാണ് ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ നിന്നും അദ്ദേഹത്തിന്റെ മോചനം സാധ്യമായത്.
സിസോദിയയെ തികഞ്ഞ ആഹ്ലാദത്തോടെയാണ് എഎപി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. മഴ പെയ്തിരുന്നുവെങ്കിലും അതിനെ അവഗണിച്ച് തുറന്ന വാഹനത്തില്‍ നിന്നുകൊണ്ട് ചെറിയൊരു പ്രസംഗവും അദ്ദേഹം നടത്തി.
‘രാവിലെ ഈ ഉത്തരവ് വന്നതുമുതല്‍, എന്റെ ചര്‍മ്മത്തിന്റെ ഓരോ ഇഞ്ചും ബാബാസാഹിബിന് (അംബേദ്കറിനോട്) കടപ്പെട്ടിരിക്കുന്നു. ബാബാസാഹേബിനോടുള്ള ഈ കടം ഞാന്‍ (ഞാന്‍) എങ്ങനെ വീട്ടുമെന്ന് എനിക്ക് മനസ്സിലാകുന്നില്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്. മാത്രമല്ല, നിങ്ങളുടെ സ്‌നേഹം, ദൈവത്തിന്റെ അനുഗ്രഹം, സത്യത്തിന്റെ ശക്തി എന്നിവയാണ് ഞാന്‍ ജയിലില്‍ നിന്ന് പുറത്തുവരാന്‍ കാരണമെന്നും സ്വേച്ഛാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വരികയും പ്രതിപക്ഷ നേതാക്കളെ സ്വേച്ഛാധിപത്യ നിയമങ്ങള്‍ രൂപീകരിച്ച് ജയിലില്‍ അടയ്ക്കുകയും ചെയ്യുകയാണെന്നും എങ്കിലും ഭരണഘടന തങ്ങളെ സംരക്ഷിക്കുമെന്നും അദ്ദേഹം മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു.
ഭരണഘടനയുടെ ഈ അധികാരം ഉപയോഗിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ജയിലില്‍ നിന്ന് പുറത്തുവരുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നുവെന്നും സിസോദിയ പറഞ്ഞു, അതിനുശേഷം അദ്ദേഹം ഡല്‍ഹിയിലെ സിവില്‍ ലൈന്‍സ് ഏരിയയിലുള്ള കെജ്രിവാളിന്റെ വസതിയും സന്ദര്‍ശിച്ചു. എട്ടാമത്തെ അപ്പീലിലാണ് സിസോദിയക്ക് ജാമ്യം ലഭിച്ചത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം അസുഖബാധിതയായ ഭാര്യയെ കാണാന്‍ അദ്ദേഹത്തിന് അനുമതി ലഭിച്ചിരുന്നു.