മൻമോഹൻ സിങ് ഇനി ജ്വലിക്കുന്ന ഓർമ; എഐസിസി ആസ്ഥാനത്ത് നിന്ന് നിഗംബോധ് ഘട്ടിലേക്കുള്ള അവസാന യാത്ര ആരംഭിച്ചു

രാജ്യ ചരിത്രത്തിൽ ഇടംപിടിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് രാജ്യം വിടചൊല്ലുന്നു. മോത്തിലാൽ മാർഗിലെ മൂന്നാം നമ്പർ വസതിയിൽ നിന്ന് രാവിലെ 9 മണിയോടെ മൃതദേഹം എഐസിസി ആസ്ഥാനത്ത് എത്തിച്ചു. അവിടെ നിന്ന് ഇപ്പോൾ ഡോ. മൻമോഹൻ സിങ്ങിൻ്റെ ഭൌതിക ദേഹം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര ആരംഭിച്ചു. അന്ത്യ കർമങ്ങൾ നടക്കുന്ന നിഗംബോധ്ഘാട്ടിലേക്കാണ് യാത്ര.

എഐസിസി ആസ്ഥാനത്തുനിന്ന് ഏതാണ്ട് 11 കിലോമീറ്റർ അകലെ. യമുനാ തീരത്ത് ചെങ്കോട്ടയ്ക്ക് പിന്നിലായാണ് ഈ ഘാട്ട്. അന്ത്യകർമങ്ങൾ നിഗംബോധ്ഘാട്ടിൽ നടത്താനും സ്മാരകം പിന്നീട് യോജ്യമായ സ്ഥലത്തു നിർമിക്കാനുമാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. ഇന്ദിരയെ സംസ്കരിച്ച ശക്തിസ്ഥലിലോ രാജീവ് ഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന വീർഭൂമിയിലോ അല്ലെങ്കിൽ രാജ്ഘട്ടിലോ ഡോ . സിങ്ങിനെ സംസ്കരിക്കണമെന്നും അവിടെ സ്മാരകം ഒരുക്കണമെന്നുമായിരുന്നു കോൺഗ്രസ് ആവശ്യം. എന്നാൽ അത് സർക്കാർ അംഗീകരിച്ചിരുന്നില്ല.

. സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ എംപി അടക്കമുള്ളവർ അക്ബർ റോഡിസുള്ള എഐസിസി ആസ്ഥാനത്ത് ആദരാജ്ഞലി അർപ്പിച്ചു. അന്തിമോപചാരം അർപിക്കാൻ നേതാക്കളുടെയും പ്രവർത്തകരുടെയും നീണ്ടനിരയാണുണ്ടായത്. പൊതുദർശനത്തിനു ശേഷം നിഗം ബോധ്ഘാട്ടിലേക്ക് സംസ്കാരത്തിനായി വിലാപയാത്ര പുറപ്പെട്ടു. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.

Manmohan Singh’s final journey begins from AICC headquarters to Nigam Bodh Ghat

More Stories from this section

family-dental
witywide