2019ല്‍ എന്ന പോലെ 2024ലും കേരളം യു.ഡി.എഫിന് ഒപ്പമാണെന്നാണ് മനോരമ-വി.എം.ആര്‍ എക്സിറ്റ് പോള്‍ സര്‍വ്വെ പ്രവചിക്കുന്നത്. യുഡിഎഫിന് 16 മുതല്‍ 18 വരെ സീറ്റുകള്‍ കിട്ടാം. എല്‍.ഡി.എഫ് 2019ലെ ഒരു സീറ്റില്‍ നിന്ന് നില മെച്ചപ്പെടുത്തും. അതേസമയം 2 മുതല്‍ 4 വരെ സീറ്റ് മാത്രമെ എല്‍.ഡി.എഫ് പ്രതീക്ഷിക്കേണ്ടതുള്ളു. വടകരയിലും പാലക്കാട്ടുമാണ് മനോരമ-വി.എം.ആര്‍ സര്‍വ്വെ എല്‍.ഡി.എഫിന് അനുകൂലമായി പ്രവചിക്കുന്നത്. ആലത്തൂരും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടമെന്നും പ്രവചക്കുന്നു.
താമര വിരിയില്ലെങ്കിലും വോട്ട് ശതമാനം ബിജെപി ഉയര്‍ത്തുമെന്ന് സര്‍വ്വെ പറയുന്നുണ്ട്. എന്‍.ഡി.എ വോട്ട് ശതമാനം 18.64 അയി ഉയരുമെന്നാണ് പ്രവചനം. യു.ഡി.എഫ് 42.46 ശതമാനം വോട്ട് നേടും. എല്‍.ഡി.എഫ് 35.09 ശതമാനം വോട്ടും നേടും.
ദേശീയതലത്തില്‍ പുറത്തുവന്ന എല്ലാ എക്സിറ്റ്പോള്‍ സര്‍വ്വെകളും കേരളത്തില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്ന് പ്രവചിക്കുമ്പോഴാണ് മനോരമ-വി.എം.ആര്‍ സര്‍വ്വെ ബിജെപിക്ക് ഇത്തവണയും രക്ഷയില്ലെന്ന് പറയുന്നത്. ജൂണ്‍ 4നാണ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍.
Manoram Exit poll predicts BJP has no hope in Kerala this time too