നോർത്ത് കരോലിനയിൽ വിമാനം തകർന്നു വീണ് നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മാൻറ്റിയോ റൈറ്റ് ബ്രദേഴ്‌സ് നാഷണൽ മെമ്മോറിയലിൻ്റെ ഫസ്റ്റ് ഫ്ലൈറ്റ് എയർപോർട്ടിലെ വനപ്രദേശത്ത് ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഒറ്റ എഞ്ചിൻ വിമാനം തകർന്ന് നിരവധി പേർ മരിച്ചുവെന്ന് നാഷണൽ പാർക്ക് സർവീസ് അറിയിച്ചു. മരിച്ചവരുടെ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. അപകടം സംബന്ധിച്ച് അന്വേഷണം നടത്തും.
വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, വിമാനം വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് വിമാനത്തിന് തീപിടിച്ചു. കിൽ ഡെവിൽ ഹിൽസ് ഫയർ ഡിപ്പാർട്ട്‌മെൻ്റും മറ്റ് പ്രാദേശിക ഫയർ ഡിപ്പാർട്ട്‌മെൻ്റുകളും തീ അണച്ചു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണെന്ന് പാർക്ക് സർവീസ് അറിയിച്ചു.സംഭവത്തെക്കുറിച്ച് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷിക്കും. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും അറിയിപ്പ് നൽകിയിട്ടുണ്ട്.
Many people dead after plane crash at North Carolina Us