മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ ‘ഓണം സംഗമോത്സവ് – 24’ സെപ്റ്റംബർ 7ന്, സംവിധായകൻ ബ്ലെസി മുഖ്യാതിഥി


മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ ( മാപ്പ്) അണിയിച്ചൊരുക്കുന്ന, ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന, ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി മാപ്പ് ഭാരവാഹികൾ അറിയിച്ചു.

നാനാത്വത്തിൽ ഏകത്വം എന്ന സന്ദേശം വിളിച്ചോതിക്കൊണ്ട് ജനാധിപത്യത്തിന്റെ ജന്മനാടായ ഫിലഡൽഫിയയിൽ വർണ ജാതി ഭാഷ ഭേദമന്യേ sangamotsav‘24 എന്ന് നാമകരണം ചെയ്ത ഈ മഹാ അഘോഷം സെപ്റ്റംബർ 7 ശനിയാഴ്ച 3 മണിമുതൽ സിറോ മലബാർ പള്ളി ഓഡിറ്റോറിയത്തിൽ അരങ്ങേറുന്നു. ഇന്ത്യയിലെ വിവിധ സംസഥാനങ്ങളിലെ തനതു കലാരൂപങ്ങൾ 150 കലാകാരന്മാർ ഒറ്റ വേദിയിൽ അണിയിച്ചൊരുക്കുന്നു. അതോടൊപ്പം മലയാളത്തിന്റെ തനത് കലാരൂപങ്ങളും വേദി മനോഹരമാക്കും.

ഈ മാമാങ്കത്തിനു മാറ്റു കൂട്ടാൻ മലയാളിത്തിന്റെ പ്രിയ സംവിധായകൻ ശ്രീ ബ്ലെസ്സിയും എത്തുന്നു. ഈ ആഘോഷം വേറിട്ടൊരു അനുഭവമാക്കാൻ ഉള്ള അഹോരാത്ര പ്രയത്നത്തിലാണ് മാപ്പിന്റെ വിവിധ സബ് കമ്മിറ്റികൾ. വാഴയിലയിൽ വിളമ്പുന്ന രുചിയൂറിയ ഓണ സദ്യ ഇത്തവണത്തെ മറ്റൊരു പ്രത്യേകതയാണ്.
ഈ ആഘോഷത്തിന്റെ ഭാഗമായി ലഭിക്കുന്ന മുഴുവൻ ലാഭവും വയനാട് പുനരുദ്ധാരണ പ്രവർത്തിനായി വിനിയോഗിക്കുമെന്ന് കമ്മറ്റി അംഗങ്ങൾ അറിയിച്ചു.

എല്ലാവരെയും സഹർഷം സ്വാഗതം ചെയ്യുന്നതായി മാപ്പ് പ്രസിഡന്റ് ശ്രീജിത്ത് കോമത്ത്, ജനറൽ സെക്രട്ടറി ബെൻസൻ വർഗീസ് പണിക്കർ, ട്രഷറർ ജോസഫ് കുരുവിള (സാജൻ) എന്നിവർ അറിയിച്ചു.

Online Tickets: https://www.mapicc.org/event-details-registration/map-onam-sangamotsav-24

വാർത്ത: സജു വർഗീസ് (മാപ്പ് പി.ആർ.ഒ)

MAP Onam Sangmatsav on September 7

More Stories from this section

family-dental
witywide