ക്രൈസ്തവ സമൂഹം കൂടുതൽ വിവേചനം അനുഭവിക്കുന്നു’; മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത

തൃശൂർ: ക്രൈസ്തവ സമൂഹം അനുഭവിക്കുന്ന വിവേചനം ഓരോ വർഷവും വർധിക്കുകയാണെന്ന് മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത. മുന്നോക്ക സമുദായം എന്ന് പറയുമെങ്കിലും എല്ലാ കാര്യത്തിലും പിന്നോക്കം പോകുന്ന സമുദായമായി മാറുകയാണ് ക്രൈസ്തവരെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂരിൽ സംസ്ഥാന സർക്കാർ നയങ്ങൾക്ക് എതിരായ തൃശൂർ അതിരൂപതയുടെ പ്രതിഷേധം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജൂലൈ മൂന്നിനെ അവധി ദിവസമായി പ്രഖ്യാപിക്കാൻ വർഷങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണ്. എന്നാല്‍, ആ ദിവസം പ്രധാനപ്പെട്ട പരീക്ഷകൾ പോലും നടത്തുന്നു.

ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് നൽകി. എന്നാൽ റിപ്പോർട്ട് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. പരസ്യപ്പെടുത്തിയാലും നടപ്പാക്കുമോ എന്നും ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ജെബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക, ജൂലൈ 3 അവധി ദിനമായി പ്രഖ്യാപിക്കുക, ക്രൈസ്തവസഭയോടുള്ള സർക്കാരിൻ്റെ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ മുൻനിർത്തിയാണ് ധർണ്ണ.

mar andrews thazhath metropolitan says christians are discriminated by government

More Stories from this section

family-dental
witywide