ടെക്സസ്: അമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ കൂട്ടായ്മയായ കെ.സി.സി.എന്‍.എയുടെ 15-ാമത് കണ്‍വെന്‍ഷന്‍ ജൂലായ് 4 മുതല്‍ 7വരെയാണ് ടെക്സസിലെ സാന്‍ അന്റോണിയോയില്‍ നടക്കുന്നത്. അയ്യാരിത്തിലധികം പേര്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത് ക്നാനായ കാത്തലിക് ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടാണെന്ന് കെ.സി.സി.സഎന്‍.എ പ്രസിഡന്റ് ഷാജി എടാട്ട് അറിയിച്ചു. കണ്‍വെന്‍ഷന്റെ ഉദ്ഘാടകനായി ആര്‍ച്ച് ബിഷപ്പ് തന്നെ എത്തുന്നത് ക്നാനായ സമുദായത്തിന് വലിയ ആവേശമാണെന്നും എക്സിക്യുട്ടീവ് കമ്മിറ്റിക്കുവേണ്ടി ഷാജി എടാട്ട് വ്യക്തമാക്കി. അമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ വൈദികരും കണ്‍വെന്‍ഷനിലേക്ക് എത്തും.
4ന് ആരംഭിക്കുന്ന കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ വിപുലമായി പുരോഗമിക്കുകയാണ്. അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ കണ്‍വെന്‍ഷനായി കൂടി ക്നാനായ കണ്‍വെന്‍ഷന്‍ മാറ്റാന്‍ തന്നെയാണ് സംഘടാകര്‍ പ്രയത്നിക്കുന്നത്.
“ഒരുമയിൽ തനിമയിൽ വിശ്വാസനിറവിൽ !” എന്നതാണ് ഇത്തവണത്തെ കൺവൻഷന്റെ തീം. ഈ കാലഘട്ടത്തിൽ വളരെയധികം പ്രതിസന്ധികളിലൂടെയും വെല്ലുവിളികളിലൂടെയും കടന്നു പോകുമ്പോഴും, പൂർവ്വികർ പകർന്നു നൽകിയ ക്നാനായത്വം എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്നും അത് പുതുതലമുറയിലേക്കു പകർന്നു നൽകുമെന്നും ദൃഢമായി പ്രഖ്യാപിച്ചുണ്ടാണ് കണ്‍വെന്‍ഷന് വേണ്ടി ഓരോ അംഗങ്ങളും പ്രവര്‍ത്തിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ക്നാനായ കാത്തലിക് സൊസൈറ്റി ഓഫ് സാൻ അന്റോണിയോ (KCSSA ) ആതിഥേയത്വം വഹിക്കുന്ന കൺവെൻഷൻ സാൻ അന്റോണിയയിലെ റിവർ വാക്കിനോട് ചേർന്നുള്ള ഹെൻട്രി ബി. ഗോൺസാലസ് കൺവൻഷൻ സെന്ററിലാണ് നടക്കുന്നത്.
സാന്‍ ആന്റോണിയയിലെ ഇത്തവണത്തെ കണ്‍വെന്‍ഷനില്‍ എല്ലാ പ്രായക്കാരെയും ആകര്‍ഷിക്കുന്ന ചരിത്രവും പാരമ്പര്യവും വിശ്വാസവും ചേര്‍ന്നുള്ള വിപുലമായ കലാ-സാംസ്കാരിക പരിപാടികള്‍ കൂടി കോര്‍ത്തിണക്കിയിട്ടുണ്ട്. യുവനിരയുടെ വലിയ സാന്നിധ്യം ഇത്തവണത്തെ കണ്‍വെന്‍ഷന്റെ പ്രത്യേകതയാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
Mar Mathew Moolakkatt to inaugurate 15th KCCNA convention at San Antonio