സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി . സൌഹൃദ സംഭാഷണം നടന്നെന്ന് മാർ റാഫേൽ തട്ടിൽ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയകാര്യങ്ങൾ ചർച്ചയായില്ല.
മണിപ്പൂർ വിഷയമോ ലോക്‌സഭാ തെരഞ്ഞെടുപ്പോ കൂടിക്കാഴ്ചയിൽ ചർച്ചയായില്ല. അത്തരം വിഷയങ്ങൾ പിന്നീട് സംസാരിക്കാൻ അവസരം നൽകുമെന്ന് മോദി പറഞ്ഞതായി കർദിനാൾ അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് ഫരീദബാദ് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയും ഉണ്ടായിരുന്നു. കേന്ദ്രമന്ത്രിമാരായ വി മുരളീധരനും രാജീവ് ചന്ദ്രശേഖരനും ഒപ്പമുണ്ടായിരുന്നു.
മേജർ ആർച്ച് ബിഷപ്പ് ആയി ചുമതലയേറ്റതിന് ശേഷം പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.
Mar Raafael Thattil met Prime Minister Modi at Delhi