മാന്യതയ്ക്ക് നിരക്കുന്നില്ല; മെറിലിൻ മൺറോയുടെ പ്രതിമ പാം സ്പ്രിങ്ങ് പാർക്കിൽ നിന്നു മാറ്റി

കാലിഫോർണിയയിലെ പാം സ്പ്രിംഗ് പാർക്കിൽ നിന്ന് മെറിലിൻ മൺറോയുടെ പ്രതിമയുടെ സ്ഥാനം മാറ്റാൻ തീരുമാനം. 26 അടി ഉയരമുള്ള ‘ഫോർഎവർ മെറിലിൻ’ പ്രതിമയാണ് വർഷങ്ങൾ നീണ്ട വിവാദങ്ങൾക്കും നിയമയുദ്ധങ്ങൾക്കും ഒടുവിൽ സഥലം മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്.

26 അടി ഉയരമുള്ള ‘ഫോർഎവർ മെർലിൻ’ പ്രതിമ, 1955-ൽ പുറത്തിറങ്ങിയ ‘ദ സെവൻ ഇയർ ഇച്ച്’ എന്ന ചിത്രത്തിലെ മെറിലിൻ മൺറോയുടെ ഐതിഹാസിക രംഗത്തിൻ്റെ ഓർമപ്പെടുത്തലായിരുന്നു. സിനിമയിലെ ആ സീനിലെന്ന പോലെ ഉയർന്നു പൊങ്ങുന്ന ഉടുപ്പ് താഴ്ത്താൻ ശ്രമിക്കുന്ന ഹോളുവുഡ് റാണിയുടെ പ്രതിമ സ്ഥാപിച്ച അന്നുമുതൽ തുടങ്ങിയതാണ് സദാചാര പ്രശ്നം.

ലോസ് ഏഞ്ചൽസ് ടൈംസ് പറയുന്നതനുസരിച്ച്, നിലവിൽ ഡൗൺടൗൺ പാർക്കിൻ്റെ അരികിലാണ് ഈ പ്രതിമ സ്ഥിതി ചെയ്യുന്നത്, മൺറോയുടെ പിൻഭാഗവും പുറത്തുകാണുന്ന അടിവസ്ത്രവും പാം സ്പ്രിംഗ്സ് ആർട്ട് മ്യൂസിയത്തിന് അഭിമുഖമായാണ് നിലനിൽക്കുന്നത്. മ്യൂസിയം സന്ദർശകർ, പ്രത്യേകിച്ച് സ്കൂൾ കുട്ടികൾ, പ്രതിമ കാണാൻ നിർബന്ധിതരായി തീരുന്നു എന്നതാണ് പ്രശ്നം.

“മ്യൂസിയം സന്ദർശകർ, പ്രത്യേകിച്ച് സ്കൂൾ കുട്ടികൾ, മ്യൂസിയത്തിലേക്കും പുറത്തേക്കും പോകുന്ന വഴിയിൽ മെറിലിൻ്റെ പിൻവശവും അടിവസ്ത്രവും തുറിച്ചുനോക്കും,” പാം സ്പ്രിംഗ്സ് ആർട്ട് മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ ലൂയിസ് ഗ്രാൻചോസ് പറഞ്ഞു. അതിനാൽ പ്രതിമയുടെ ലൊക്കേഷൻ മാറ്റണം എന്നാണ് ആവശ്യം. പാർക്കിലെ തന്നെ മറ്റേതെങ്കിലും സ്ഥലത്തേക്ക് പ്രതിമ മാറ്റാനാണ് സാധ്യത.

+