ഡ്രൈ ഫ്രൂട്ട്സും ബിയറും നൽകി പശുക്കളെ വളർത്തുന്നു; മാർക്ക് സുക്കർബർഗ് ബീഫ് ബിസിനസിലേക്ക്

കാലിഫോർണിയ: മെറ്റാ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയുടെ മേധാവിയായ ടെക് കോടീശ്വരൻ മാർക്ക് സുക്കർബർഗ് ബീഫ് വ്യവസായത്തിലേക്ക്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പാഷൻ പശുക്കളെ വളർത്തലാണ്. പശുക്കളെ വളർത്തുക എന്നു പറഞ്ഞാൽ വെറുതെ പുല്ലും വൈക്കോലും നൽകിയല്ല, ലോകത്തിലെ ഏറ്റവും മികച്ച ബീഫ് ഉത്പാദിപ്പിക്കുന്നതിനായി ഡ്രൈ ഫ്രൂട്ട്‌സും ബിയറും നൽകി ആഡംബരത്തോടെയാണ് വളർത്തുന്നത്. ഹവായിലെ കാവായ് ദ്വീപിലാണ് അദ്ദേഹം കന്നുകാലികളെ വളർത്തുന്നത്.

ബുധനാഴ്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് സുക്കർബർഗ് പശുവിനോടും ഗോമാംസത്തോടുമുള്ള തന്റെ അഭിനിവേശം അറിയിച്ചത്. കാവായിലെ കൊയോലൗ റാഞ്ചിൽ താൻ വാഗ്യു, ആംഗസ് എന്നീ ഇനത്തിൽ പെട്ട കന്നുകാലികളെ വളർത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഫാമിലെ കന്നുകാലികൾക്ക് നൽകാനുള്ള ഭക്ഷവും അവിടെ തന്നെ വിളയിച്ചെടുക്കുന്നതാണത്രെ. മക്കാഡമിയയും ഡ്രൈഫ്രൂട്സും ബിയറുമാണ് കന്നുകാലികൾക്ക് നൽകാൻ ഉത്പാദിപ്പിക്കുന്നത്. ഇത്തരത്തിൽ ഓരോ പശുവിനും 5000 മുതൽ 10,000 പൗണ്ട് വരെ ഭക്ഷണം നൽകും. ഏക്കർ കണക്കിന് മക്കാഡമിയ നട്ടുപിടിപ്പിക്കുന്നു. എന്‍റെ പെൺകുട്ടികൾ കന്നുകാലികളെ പരിപാലിക്കാനടക്കം സഹായിക്കുന്നുവെന്നും സുക്കർബർഗ് പറഞ്ഞു.

More Stories from this section

family-dental
witywide