അടുത്ത മാസം വിവാഹം നടക്കാനിരിക്കെ നഴ്സ് തീകൊളുത്തി മരിച്ച നിലയിൽ

കോഴിക്കോട്: അടുത്തമാസം വിവാഹം നിശ്ചയിച്ച തീ കൊളുത്തി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി. കീഴ്പ്പയ്യൂര്‍ നന്താനത്ത്മുക്ക് പടിഞ്ഞാറയില്‍ സത്യന്റെ മകള്‍ അഞ്ജന (24) ആണ് മരിച്ചത്. യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്നാണ് പ്രാഥമിക നി​ഗമനം.

അടുത്തമാസം വിവാഹം നടക്കാനിരിക്കേയായിരുന്നു മരണം. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. യുവതി കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Marriage fixed Nurse found dead