
അറ്റ്‌ലാന്റാ: ഒക്ടോബര്‍ രണ്ട് മൂന്ന് തീയതികളില്‍ കാര്‍മല്‍ മാര്‍ത്തോമ സെന്ററില്‍ വച്ച് നടന്നുവന്നിരുന്ന നോര്‍ത്ത് അമേരിക്ക മാര്‍ത്തോമാ ഭദ്രാസന പട്ടക്കാരുടെ വാര്‍ഷിക കുടുംബ സമ്മേളനം സമാപിച്ചു.
രണ്ടാം തീയതി വൈകിട്ട് രജിസ്‌ട്രേഷനോട് കൂടിയാണ് സമ്മേളനം ആരംഭിച്ചത്. പ്രാരംഭ ആരാധനയ്ക്ക് നോര്‍ത്ത് ഈസ്റ്റ് റീജിയന്‍ റവ ഡോക്ടര്‍ പ്രമോദ് സക്കറിയ ഡോ: തോമസ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി. റവ ക്രിസ്റ്റഫര്‍ ഡാനിയേല്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഡോ:എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ അധ്യക്ഷ പ്രസംഗം നടത്തി. ‘പാസ്റ്ററല്‍ മിനിസ്ട്രിയിലെ ദുര്‍ബലതയും വിശ്വസ്തതയും ‘എന്ന വിഷയത്തെ കുറിച്ച് റവ ഡോ.ഷാം പി തോമസ് മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് മുഖ്യപ്രഭാഷണണത്തെ കുറിച്ചുള്ള ചര്‍ച്ചകളും നടന്നു
മൂന്നിന് രാവിലെ നടന്ന ആരാധനയ്ക്ക് കന്നഡ റീജിയനെ പ്രതിനിധീകരിച്ചു റവ റോജി മാത്യു എബ്രഹാം റവ നവീന്‍ മാത്യു തോമസ് ഷെറിന്‍ ടോം മാത്യൂസ് എന്നിവര്‍ നേതൃത്വം നല്‍കി. രണ്ടാംദിവസവും വെരി റവ ഡോ: ഷാം പി തോമസ് മുഖ്യ വിഷയത്തെ ആധാരമാക്കി പ്രഭാഷണം നിര്‍വഹിച്ചു. ഗാനശുശ്രൂഷക്കു ശേഷം ഭക്തി എന്ന വിഷയത്തെ ആധാരമാക്കി ഷെറിന്‍ ടോം തോമസ് പ്രഭാഷണം നടത്തി. അനിത നൈനാന്‍ പൊതുവായ വിഷയങ്ങളെ കുറിച്ച് പ്രസംഗിച്ചു. ഭദ്രാസന മിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ക്രിസ്റ്റഫര്‍ ഡാനിയേല്‍ വിശദീകരിച്ചു. വിവിധ ഇടവകകളില്‍ നിന്നും ഉയര്‍ന്നു വരുന്ന ആശങ്കകളും സംശയങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടു. തുടര്‍ന്ന് നടന്ന സമാപന സമ്മേളനത്തില്‍ റവ ഡോ: പ്രമോദ് സക്കറിയ നന്ദി രേഖപ്പെടുത്തി. ബസ്‌കാമ്യമാരുടെ കൂട്ടായ്മയും പിന്നീട് നടന്നു.
(വാര്‍ത്ത :പി പി ചെറിയാന്‍)