മാർത്തോമ്മാ സഭ നോർത്ത് അമേരിക്ക ഭദ്രാസനത്തിൻ്റെ കാനഡ റീജൻ കുടുംബ സംഗമം വർണ്ണാഭമായി

ഷാജി രാമപുരം

ന്യൂയോർക്ക് :  മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ കാനഡ റീജിയണലിലെ മാർത്തോമ്മാ ഇടവകളിലെ കുടുംബങ്ങൾ  ഒത്തുചേർന്ന് ടോറോന്റോയിലെ ദി കനേഡിയൻ മാർത്തോമ്മാ ഇടവകയിൽ വെച്ച് ഒക്ടോബർ 11 മുതൽ 13 വരെ നടന്ന കുടുംബ സംഗമം വർണ്ണാഭമായി.

വിശ്വാസത്താൽ നെയ്ത കുടുംബങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന കുടുംബ സംഗമം ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് ഉത്ഘാടനം ചെയ്തു. വാട്ടർലൂ മൗണ്ട്  സീയോൻ ഇവാഞ്ചലിക്കൽ ലൂതറൻ ചർച്ച് വികാരി റവ.ഡോ.ഫിലിപ്പ് മത്തായി മുഖ്യ പ്രഭാഷകൻ ആയിരുന്നു. റവ.ഡോ.എം.ജെ ജോസഫ്, ഡോ. മേരി ഫിലിപ്പ് , റവ. എബ്രഹാം തോമസ്, ടോം ഫിലിപ്പ്, ജോർജി ജോൺ മാത്യു എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി.

സമ്മേളനത്തിൽ കുടുംബങ്ങളുടെ ഐക്യവും ആത്മീക വളർച്ചയും പ്രമേയമാക്കി വിപുലമായ ചർച്ചകൾ നടന്നു. കുടുംബങ്ങൾ ആധുനിക കാലത്തു നേരിടുന്ന വെല്ലുവിളികളെ ക്രിസ്തീയ വിശ്വാസത്തിന്റെ പ്രകാശത്തിൽ എങ്ങനെ മറികടക്കാമെന്നു സമ്മേളനം  വിലയിരുത്തി. പ്രമുഖ ആത്മികവക്താക്കളും,വൈദീകരും,  അനേക കുടുംബാംഗങ്ങളും സംഗമത്തിൽ പങ്കെടുത്തു.

ദി കനേഡിയൻ മാർത്തോമ്മാ ഇടവക വികാരി റവ.റോജി മാത്യൂസ് എബ്രഹാം, കാൽഗറി  സെന്റ് തോമസ് മാർത്തോമ്മാ ഇടവക വികാരി റവ. ജോജി ജേക്കബ് എന്നിവർ വൈദികരെ പ്രതിനിധാനം ചെയ്ത് കൺവീനറുന്മാരായി പ്രവർത്തിച്ചു. ജനറൽ കൺവീനർ ലിസ് കൊച്ചുമ്മന്റെ നേതൃത്വത്തിൽ 14 വിവിധ സബ് കമ്മറ്റികളിലായി അനേകർ കുടുംബ സംഗമത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു. അലക്സ്‌ അലക്സാണ്ടർ പബ്ലിസിറ്റി കൺവീനർ ആയിരുന്നു.

Martoma North America Diocese Canada Region Family meet

More Stories from this section

family-dental
witywide