തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക്കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലെന്ന് എസ്എഫ്‌ഐഒ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ്). ദില്ലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. രണ്ടാഴ്ചക്കകം കേസിലെ അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.
വീണാ വിജയന്‍ ഉള്‍പ്പെടെ 20 പേരെ ഇതിനോടകം ചോദ്യം ചെയ്തു. സിഎംആര്‍എലിന്റെ കമ്പനി സെക്രട്ടറി പി. സുരേഷ് കുമാറിനെ ഏഴു തവണയാണു ചോദ്യം ചെയ്തത്. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ്.
അന്വേഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണു എസ്എഫ്‌ഐഒ സത്യവാങ്മൂലം നല്‍കിയത്.
അതേസമയം, എസ്എഫ്‌ഐഒയുടേതു സ്വതന്ത്ര അന്വേഷണമാണെന്നും ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ അന്വേഷണവുമായി ബന്ധമില്ലെന്നും അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ ഹര്‍ജിക്കാരെ പ്രോസിക്യൂട്ട് ചെയ്യണോ എന്നതില്‍ തീരുമാനമെടുക്കാന്‍ സാധിക്കൂവെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്.